

Worship Timing
AM
05 :45 നടതുറക്കല്‍
06:00 അഭിഷേകം
08:00 ഉഷപൂജ
09:30 ഉച്ചപൂജ
10:00 നട അടക്കല്‍
PM
05:30 നട തുറക്കല്‍
06:30 ദീപാരാധന
07:05 അത്താഴ പൂജ
07:15 നട അടക്കല്‍
ശ്രീ മഹാവിഷ്ണു ക്ഷേത്രം ആഞ്ഞിലിത്താനം
പത്തനംതിട്ട ജില്ലയിലെ അതി പുരാതനവും പ്രശസ്തവുമായ മഹാവിഷ്ണു ക്ഷേത്രമാണ് മല്ലപ്പള്ളി താലൂക്കിൽ ആഞ്ഞിലിത്താനത്തെ ഹൃദയ ഭൂമിയിൽ കുടികൊള്ളുന്നത്. പടിഞ്ഞാറു ദർശനമായി സാന്നിധ്യമരുളുന്നു എന്നത് ഈ പുണ്യ ഭൂമിയിലേക്ക് ഭക്തജനങ്ങളെ ആകർഷിക്കുന്നതിന് പ്രധാന കാരണമാകുന്നു. ആഞ്ഞിലിത്താനം മഹാവിഷ്ണു ക്ഷേത്രത്തിന് അവകാശികൾ ളാഹയിൽ ഇല്ലക്കാരായിരുന്നു. കാലക്രമത്തിൽ ഇല്ലത്തിൽ നിന്നും അന്യം നിന്ന് പോകയാൽ അവകാശിയായ വൈശ്ര വണരു കൊച്ചങ്ങേലിയിൽ നിന്നും പെരിയമനക്കാർ ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളും സ്വന്തമാക്കി . പിന്നീട് പലതവണ കൈമാറി 2010 ൽ ആഞ്ഞിലിത്താനം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഹൈന്ദവ ട്രസ്റ്റ് ഏറ്റെടുക്കുകയും തുടർന്ന് ജീര്ണാവസ്ഥയിലായ ക്ഷേത്രം ഭക്ത ജന സഹകരണത്തോടെ കുറഞ്ഞ കാലയളവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുവാൻ ട്രസ്റ്റിന് സാധിച്ചു .ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ ഗണപതിയും മതിലിനു വെളിയിൽ ഭദ്രകാളി , യക്ഷിയമ്മ , രക്ഷസ്സ് , നാഗദൈവങ്ങൾ , എന്നീ ഉപദേവതാ പ്രതിഷ്ടകളുമുണ്ട്. ക്ഷേത്രത്തിൻറെ താന്ത്രിക അവകാശം പറമ്പൂരില്ലം പദ്മനാഭ ഭട്ടതിരിപ്പാടിനാണ്. മകരമാസത്തിലെ മകയിരം നാൾ കൊടിയേറി പത്താം നാൾ ആറാട്ടോടു കൂടി സമാപിക്കുന്നതാണ് പ്രധാന ഉത്സവം . അഷ്ടമി രോഹിണി യോടനുബന്ധിച്ചു സപ്താഹവും നടത്തപ്പെടുന്നു. ഇതിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനന ഭാഗം പാരായണം ചെയ്യുന്നു എന്നത് പ്രധാന സവിശേഷതയാണ്.
നന്ദി -ലേഖകൻ , ശിവരാമ പിള്ള , സന്തോഷ് ഭവൻ ( മല്ലശ്ശേരിൽ )
